നാലാംദിനവും കോവിഡ് രോഗികളുടെ കണക്ക് പതിനായിരം കടന്നു

 


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തം. തുടർച്ചയായ നാലാംദിനവും പ്രതിദിന കോവിഡ് രോഗികളുടെ കണക്ക് പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,093 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.


പുതിയതായി 23 മരണവും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.61 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,248 പേർ രാജ്യത്ത് കോവിഡ് മുക്തരായി.

Post a Comment

Previous Post Next Post