ഇന്‍സ്റ്റഗ്രാം തൊഴില്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം നഷ്ടമായി

 


ഡല്‍ഹി: ഇന്‍സ്റ്റഗ്രാം തൊഴില്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഡല്‍ഹി യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായി.

സംഭവത്തിലെ പ്രതിയെ ഡല്‍ഹി പൊലീസ് പിടികൂടി.

ഇന്‍സ്റ്റഗ്രാമില്‍ തൊഴില്‍ പരസ്യത്തില്‍ യുവതി ക്ലിക്ക് ചെയ്തു. ശേഷം സ്വകാര്യ എയര്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് 'എയര്‍ലൈന്‍ജോബ്‌ആള്‍ഇന്ത്യ' എന്ന ഐഡിയില്‍ നിന്നു കോള്‍ വന്നു. തുടര്‍ന്ന് വിവരങ്ങളെല്ലാം പൂരിപ്പിച്ച്‌ നല്‍കി. വ്യാജ പേരില്‍ യുവതിയെ തട്ടിപ്പുകാരന്‍ ‍ഫോണില്‍ ബന്ധപ്പെടുകയും രജിസ്ട്രേഷന്‍ ഫീസായി 750 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഗേറ്റ് പാസ് ഫീ, സെക്യൂരിറ്റി തുക, ഇന്‍ഷുറന്‍സ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് യുവതിയില്‍ നിന്നു 8.6 ലക്ഷം രൂപ പ്രതി കൈക്കലാക്കി.


പിന്നീടും പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കി. ഹിസര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷനും മൊബൈല്‍ നമ്ബറും ഉപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴില്‍ നഷ്ടമായതോടെയാണ് പണം ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്ന് പ്രതി വെളിപ്പെടുത്തി.

Post a Comment

Previous Post Next Post