കേരളത്തില്‍ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25-ന്.തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്താനാണ് ധാരണ.
വന്ദേഭാരത് ഓടിക്കണമെങ്കില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നല്‍സംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളില്‍ വൈദ്യുതിലൈനുകളുടെ ഉയരവും വര്‍ധിപ്പിക്കേണ്ടതുണ്ട്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന്റെയോ ദക്ഷിണ റെയില്‍വേയുടെയോ അറിയിപ്പുകള്‍ വന്നിട്ടില്ലെന്ന് തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രാക്ക്, സിഗ്നല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ട് ആഴ്ചകളിലായി നടത്തും.ഐ.സി.എഫില്‍ എട്ടു കോച്ചുകള്‍ അടങ്ങിയ മൂന്ന് റേക്കുകള്‍ തയ്യാറായിട്ടുണ്ട്. എല്ലാമാസവും നാലോ അഞ്ചോ റേക്കുകള്‍ തയ്യാറാക്കാനുള്ള ജോലിയാണ് നടക്കുന്നത്.

Post a Comment