ഐ പി എല്‍ ആവേശം, ഒറ്റ ദിവസം 2.5 കോടി പേര് ജിയോ സിനിമ ഇന്‍സ്റ്റാള്‍ ചെയ്തു



ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഓണ്‍ലൈന്‍ ആയി ലഭിക്കുന്നത് ജിയോസിനിമ ആപ്പിലാണ്‌. ഇന്നലെ ഐ പി എല്ലിന്റെ ഉദ്ഘാടന ദിവസം ജിയോ ആപ്പ് ഒരു റെക്കോര്‍ഡ് തന്നെ ഇട്ടു.

ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പായി ജിയോ സിനിമ ഇന്നലെ മാറി. 2.5 കോടിയിലധികം ആളുകള്‍ ഇന്നലെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതായാണ് കണക്കുകള്‍. ജിയോ സിനിമയില്‍ ഐ പി എല്‍ ഇത്തവണ സൗജന്യമായി കാണാന്‍ ആകും. ഇതുവരെ ഐ പി എല്‍ ഹോട്സ്റ്റാറില്‍ ആയിരുന്നു സ്ട്രീം ചെയ്യപ്പെട്ടിരുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരm ജിയോ സിനിമ വഴി ഇന്നല്‍ര്‍ 6 കോടിയിലധികം ആള്‍ക്കാര്‍ കണ്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജിയോസിനിമ പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇവന്റ് ആയി ഇതോടെ ഈ മത്സരം മാറി. ജിയോസിനിമ നേരത്തെ ഫിഫ ലോകകപ്പും ഫ്രീ ആയി കായിക പ്രേമികളില്‍ എത്തിച്ചിരുന്നു.

Post a Comment

Previous Post Next Post