എൽഡിഎഫ് സർക്കാർ 2 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ചിത്രീകരിക്കുന്ന പ്രദർശന-വിപണന മേളകളോടെയാണ് ഇത്തവണ വാർഷികാഘോഷം കടന്നുവരുന്നത്. ‘എന്റെ കേരളം-2023’ എന്ന പേരിലുള്ള മേളകൾ വിവിധ ജില്ലകളിൽ സംഘടിപ്പിക്കും. ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും.
Post a Comment