100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം 12-ന് തുടങ്ങും

 



തലശ്ശേരി : അമ്മയും കുഞ്ഞും ആസ്പത്രിയുടെ നിർമാണം 12-ന് തുടങ്ങാൻ തീരുമാനം. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ അധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.


എരഞ്ഞോളി പാലത്തിനടുത്ത് കണ്ടിക്കലിൽ 100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആറുനില കെട്ടിടമാണ് നിർമിക്കുക. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം നടത്തുക.


2021 ഫെബ്രുവരിയിൽ തറക്കല്ലിട്ട ആസ്പത്രി നിർമാണം തുടങ്ങാൻ കാലതാമസം നേരിട്ടതായും നിർവഹണ എജൻസിയായ കിറ്റ്കോയ്ക്ക് അതിന്റെ ഉത്തരവാദിത്വമുള്ളതായും സ്പീക്കർ യോഗത്തിൽ പറഞ്ഞു. 18 മാസ കാലാവധിയ്ക്കകം നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.


കിഫ്ബി ചീഫ് കൺസൾട്ടന്റ് ശ്രീകണ്ഠൻ നായർ, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് റോജി തോമസ്, കൺസൾട്ടന്റ് ഡിനോ മാണി വിതയത്തിൽ, ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശൻ, സെക്രട്ടറി എസ്.ഷാജു, ലെയ്സൺ ഓഫീസർ ദീപക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post