കൂത്തുപറമ്പ്: വയനാട്ടിൽ നിന്നും പത്ത് ദിവസം മുന്പ് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് വാളാട് ഇരട്ടപീടികയിൽ ഹൗസിൽ ലീലാമ്മ (65) യെയാണ് ഇന്നലെ വൈകുന്നേരം കണ്ണവം വനത്തിലെ പന്നിയോട് മരിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പുദ്യോഗസ്ഥർ കാട്ടിൽ പരിശോധന നടത്തുന്നതിനിടെയാമ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലീലാമ്മയുടേതാണെന്ന സംശയത്തിൽ പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് മൃതദേഹം ലീലാമ്മയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ നാലിന് മരുന്നു വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ലീലാമ്മ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഇവർ ബത്തേരിയിൽ നിന്നും ബസ് കയറി കോളയാട് ചങ്ങല ഗേറ്റിൽ വന്നിറങ്ങുന്നതുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്: ജോർജ്. മക്കൾ: അക്ഷയ്, റിൻസി, പ്രിൻസി. മരുമക്കൾ: ബാബു, റജി.

Post a Comment