സ്വർണവില വീണ്ടും കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയും പവന് 400 രൂപ വർധിച്ച് 42,840 രൂപയിലും എത്തി. ഇന്നലെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് മുൻപുള്ള തിങ്കളാഴ്ച 30 രൂപയും ചൊവ്വാഴ്ച 70 രൂപയുമാണ് വർധിച്ചത്. ഫെബ്രുവരി 2 നാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയും പവന് വില 42,880 രൂപയിലുമെത്തിയിരുന്നു.

Post a Comment