കേരളത്തില്‍ മാര്‍ച്ച്‌ രണ്ടാം വാരം വേനല്‍ മഴ ആരംഭിക്കാനുള്ള സാധ്യത

 


മാര്‍ച്ച്‌ രണ്ടാം വാരം കേരളത്തില്‍ വേനല്‍ മഴ ആരംഭിക്കും എന്ന് കരുതുന്നു. മാര്‍ച്ച്‌ മാസം കേരളത്തില്‍ സാധാരണ തോതിലോ അതില്‍ കൂടുതലോ വേനല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് നിലവില്‍ കാണുന്നത്

ഏപ്രില്‍ മാസം കേരളത്തില്‍ സജീവമായ വേനല്‍ മഴ ലഭിച്ചേക്കും.

അതേസമയം പസാഫിക് സമുദ്രത്തില്‍ എസ്‌നോ (ESNO) ന്യൂട്രല്‍ നിന്നും എല്‍നിനൊ (ELNINO) സാഹചര്യത്തിലേക്ക് കടന്നുതുടങ്ങി. കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ ഈ വര്‍ഷം കാലവര്‍ഷം കുറയാന്‍ ഇത് ഇടയാക്കിയേക്കാം. മധ്യ കിഴക്കന്‍ പാസഫിക് സമുദ്രഭാഗം ഉള്‍പ്പെടെയുള്ള വലിയ ഒരു പ്രദേശത്തെ ചൂട് സാധരണയില്‍ കൂടുതല്‍ ആകുന്നതാണ് എല്‍നിനൊ എന്ന പ്രതിഭാസം. ഇത് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ കുറഞ്ഞ കാലവര്‍ഷ മഴയ്ക്ക് കാരണമാകാറുണ്ട്.



എന്നാല്‍ ഈ കാലവര്‍ഷകാലത്ത് ഇന്ത്യന്‍ ഓഷ്യന്‍ ഡയ്പ്പോള്‍ (IOD) പോസിറ്റീവ് ഘട്ടത്തിലേക്ക് കടക്കുന്നത് കാലാവര്‍ഷത്തില്‍ അല്‍പ്പം ശുഭപ്രതീക്ഷയും നല്‍കുന്നു. അറബികടലും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും സാധരണയില്‍ കൂടുതല്‍ ചൂട് പിടിക്കുന്ന സാഹചര്യത്തെ പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡയപ്പോള്‍ (+IOD) എന്ന് പറയുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്ന കാലവര്‍ഷ സമയം അറബികടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കൂടുതല്‍ മേഘ രൂപീകരണം നടക്കുകയും കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.


എന്നാല്‍ കാലവര്‍ഷകാലത്ത് മഴ വര്‍ധിപ്പിക്കുന്ന പോസിറ്റീവ് IOD യും മഴയെ ദുര്‍ബലമാക്കുന്ന എല്‍നിനൊ പ്രതിഭാസവും ഈ കാലവര്‍ഷകാലത്ത് ഒരുമിച്ച്‌ വരുമ്ബോള്‍ ഇവയില്‍ ഏതിനാണ് മുന്‍‌തൂക്കം എന്നതിനനുസരിച്ച്‌ 2023 ലെ കാലവര്‍ഷത്തിലെ മഴ നിശ്ചയിക്കപ്പെടും.

Post a Comment

Previous Post Next Post