ആലക്കോട്:സാമ്പത്തിക വർഷം അവസാനി ക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബാങ്കു കളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപ്പ് ടികൾ കർശനമാക്കിയത് മലയോരത്തെ കാർഷിക മേഖലയുടെ ഉറക്കം കെടുത്തുന്നു.
വായ്പ കുടിശികയുടെ പേരിലാണ് ബാങ്കുകളുടെ ജപ്തി നടപടികൾ, കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥ വ്യതിയാനത്തെ ത്തുടർന്നുള്ള ഉൽപ്പാദന ഇടിവ്, രോഗബാധ, വന്യജീവി ആക്രമണം, സാമ്പത്തിക മാന്ദ്യം തുടങ്ങി കാർഷിക മേഖല ഒന്നടങ്കം കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ യാണ് കർഷകരെ കൂടുതൽ തകർച്ചയിലേക്ക് തള്ളി വിട്ടുകൊണ്ട് എല്ലാ വിഭാഗം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ ഒരു പോലെ കർശനമാക്കിയിരിക്കുന്നത്.
സാധാരണക്കാരും ചെറുകിടക്കാരുമായ കർഷകരാണ് ജപ്തി നേരിടുന്നവരിൽ ഏറെയും. കാർഷിക മേഖലയുടെ തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും കാരണം വായ്പ കുടിശിക തിരിച്ചടയ്ക്കാൻ കഴിയാത്ത നില യിലായ ഇവരുടെ കിടപ്പാടവും സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തുകൊണ്ടാണ് ബാങ്കുകളുടെ നടപടികൾ. വായ്പക്ക് ഈടായി നൽകിയ ഭൂമി യാണ് ജപ്തിക്ക് വിധേയമാക്കുന്നത്.
ജപ്തി ലേല നടപടികൾക്കെതിരെ മുൻ കാലങ്ങളിൽ കർഷക സംഘടനകളിൽ നിന്നും മറ്റു മായി ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ കാര്യമായ എതിർപ്പുകൾ ആരിൽ നിന്നും ഉയരുന്നില്ല. ഇതോടെ ജപ്തി നടപടികൾ കൂടുതൽ ഊർജിതമായിരിക്കുകയാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ സെയിൽ ഓഫീസറെയും മറ്റും നിയോഗിച്ചാണ് ബാങ്കുകളുടെ നടപടികൾ.
റവന്യൂ വകുപ്പ് മുഖാന്തിരമാണ് ജപ്തി നടപടികൾ ഏറെയും. കോടതി, സർഫാസി നിയമം തുടങ്ങിയവ മുഖാന്തരവും ജപ്തി നടക്കുന്നുണ്ട്. കാർഷിക മേഖലക്ക് പുറമെ വ്യാപാരികൾ അടക്കമുള്ള വരും ജപ്തി കളെ നേരിടുന്നുണ്ട്. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെ ജപ്തി നടപടികളും കൂടിയായത് മലയോരത്തിന്റെ സമസ്ത മേഖലകളെയും വൻ തകർച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Post a Comment