കണ്ണൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബോംബ് നിര്‍മിക്കുന്നതിനിടെ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. സന്തോഷ് ബിജെപി പ്രവര്‍ത്തകനും ഭാര്യ അനുഭാവിയുമാണ്.
പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തെയും സമാന സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് നടന്നുവരവെയാണ് ഇപ്പോള്‍ വീണ്ടും വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായതും പരിക്കേറ്റതും.

Post a Comment