ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായും അണച്ചു: മന്ത്രി എം ബി രാജേഷ്

 


ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങള്‍ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.


കൊച്ചിയില്‍ മാത്രമല്ല, മറ്റെവിടെയും ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ബ്രഹ്മപുരത്തിന്‍റെ ഇന്നത്തെ സായാഹ്ന കാഴ്ച. തീയും പുകയും പൂര്‍ണമായും അണച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയര്‍ഫോഴ്സ്, കോര്‍പ്പറേഷന്‍ അധികൃതര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, പോലീസ് തുടങ്ങി ഈ ദുഷ്കരമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും. കൊച്ചിയില്‍ മാത്രമല്ല, കേരളത്തില്‍ മറ്റൊരിടത്തും മറ്റൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി കുറിച്ചു.

Post a Comment

Previous Post Next Post