തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസില്‍ തന്നെ നടക്കും. പ്രവേശന പ്രായം ആറ് വയസ് ആക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവന്‍ കുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ് ആക്കണമെന്ന കേന്ദ്ര നിര്‍ദേശം സ്വീകരിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്ര നിര്‍ദേശം.
Post a Comment