തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം.
ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ തിരക്കനുഭവപ്പെട്ടതിനാല്‍ നേരത്തെ രണ്ട് തവണ തീയതി നീട്ടിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമല്ലാത്തതും തീയതി നീട്ടാന്‍ കാരണമായി. ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയ്ഡ് വാക്സിനും വിരശല്യത്തിനുള്ള ഗുളികകളും നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയ്ക്കാണ് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടൈഫോയ്ഡ് വാക്സിന്‍ പൊതുവിപണിയില്‍ 350 മുതല്‍ 2000 രൂപ വരെയാണ് വില. കാരുണ്യ ഫാര്‍മസികള്‍ വഴി 95.52 രൂപ നിരക്കില്‍ ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ടൈഫോയ്ഡ് വാക്സിന്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം വിലകൂടിയ വാക്സിനുകള്‍ മാത്രമാണ് മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകുന്നതെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ടൈഫോയ്ഡ് വാക്സിന്‍ പരമാവധി വില കുറച്ച് ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post a Comment