ചെങ്ങളായിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി ലോറിയിടിച്ചു മരിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു



കണ്ണൂര്‍: ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ടൗണിന് സമീപം സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ യുവതിമരിച്ച സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലിസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വളക്കൈ അടിച്ചിക്കാമലയിലെ ജലീല്‍ - സൗദത്ത് ദമ്ബതികളുടെ മകള്‍ കുന്നുംപുറത്ത് വീട്ടില്‍ ജസീലയാണ് ( 23) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. 

ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്നലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു.വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂര്‍ സ്വദേശി റമീസ് ആണ് ജസീലയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍: സഹദ്, ഫാത്തിമ, ഷമീല്‍ , മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലിസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post