ഇരിക്കൂർ: 2022- 23വർഷത്തെ എംഎൽഎ വികസന നിധിയിൽ ഉൾപ്പെടുത്തി എട്ട് റോഡുകളുടെ നിർമാണ പ്രവൃത്തികൾക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ കുച്ഛം - കുരിശുമല റോഡ്, ചോന്നമ്മക്കോട്ടം - എള്ളരിഞ്ഞി റോഡ്, പൊടിക്കളം - പന്നിയാൽ റോഡ്, കട്ടായി - കരയത്തുംചാൽറോഡ്, കോറങ്ങോട് കൊമ്പനാൽപ്പടി - തോപ്പിൽപടി റോഡ്, ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവ് - കാപ്പിമല ബൈപ്പാസ് റോഡ്, ഉപ്പൻമാക്കൽ പടി - മുതുശേരി റോഡ്, മാമ്പോയിൽ - ചിറക്കൽപടി സ്കൂൾ റോഡ് എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
ഇരിക്കൂർ മണ്ഡലത്തിൽ എട്ടു റോഡുകൾക്ക് 80 ലക്ഷം ഭരണാനുമതി
Alakode News
0

Post a Comment