ആലക്കോട്: ആലക്കോട്
പോലീസ് സ്റ്റേഷനു വേണ്ടി
നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെ തന്നെ ഏറ്റവും ആധുനിക സൗകര്യങ്ങളോടെയും രൂപ ഭംഗിയോടെയുമുള്ള ഹൈടെക്ക് കെട്ടിടമാണ് അരങ്ങത്തെ പോലീസ് സ്റ്റേഷൻ വളപ്പിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. 7000ത്തോളം സ്ക്വയർഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിന്റെ ബഹുഭൂരിപക്ഷം പ്രവത്തികളും ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു. എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചുള്ളതാണ് പുതിയ കെട്ടിടം.
കമ്പ്യൂട്ടർ,വനിതകൾക്കും
റൂമുകൾ,പുരുഷൻമാർക്കും പ്രത്യേകമായി രണ്ട് ലോക്കപ്പ് മുറികൾ, പ്രതികളെ ശാസ്ത്രീയമായി ചോദ്യം
ചെയ്യുന്നതിനുള്ള പ്രത്യേക
സൗകര്യം ഒരുക്കിയുള്ള മുറി,
അത്യാധുനിക ഓഫീസ് മുറികൾ, അറ്റാച്ച്ഡ് വിശ്രമമുറികൾ തുടങ്ങി എല്ലാവിധ ഹൈടെക്ക് സംവിധാനങ്ങളും ഒരുക്കിയുള്ളതാണ് പുതിയ പോലീസ് സ്റ്റേഷൻ.രണ്ട് കോടിയോളം ചിലവിൽ കേരള പൊലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ കരാറുകാർ. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മനോഹരമായ കെട്ടിടം ഇവിടെ ഉയർന്നത്. ആലക്കോട് എസ്.എച്ച്. ഒ.എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ: പി.വിജേഷ്, നോഡൽ ഓഫീസർ എസ്.ഐ അഗസ്റ്റിൻ, സീനിയർ സിവിൽ
ഓഫീസർ നളൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് പ്രവൃത്തികൾക്ക്
നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. അവശേഷിക്കുന്ന പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.

Post a Comment