മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 


മലപ്പുറം തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ 3ാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. അൽഫോൻസയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post