ISLല്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ നാടകീയ രംഗങ്ങൾ. നിശ്ചിത സമയം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിന് ശേഷമുള്ള അധിക സമയത്ത് 97ാം മിനിറ്റിൽ ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോൾ വിവാദത്തിലായതോടെ മഞ്ഞപ്പട കളി നിർത്തിവച്ചു. റഫറി വിസിൽ അടിക്കുന്നതിന് മുമ്പ് ഛേത്രി ഫ്രീക്കിക്ക് എടുക്കുകയും ഗോൾ നേടുകയും ചെയ്തതാണ് വിവാദത്തിലായത്. തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിടുകയായിരുന്നു.

Post a Comment