പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

 



തിരുവനന്തപുരം : പ്രശസ്ത എഴുത്തുകാരി സാറാ തോമസ് നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം.

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു. 1934 ല്‍ തിരുവനന്തപുരത്തായിരുന്നു ജനനം. 

ജീവിതം എന്ന നദി ആണ് ആദ്യ നോവല്‍. നാര്‍മടിപ്പുടവ, തണ്ണീര്‍പ്പന്തല്‍, കാവേരി, യാത്ര എന്നിവ ശ്രദ്ധേയ കൃതികളാണ്. നാര്‍മടിപ്പുടവക്ക് 1979-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകള്‍, പവിഴമുത്ത്, അസ്തമയം, അര്‍ച്ചന എന്നീ നോവലുകള്‍ സിനിമകള്‍ക്ക് പ്രമേയമായി.


കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പാറ്റൂര്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.

Post a Comment

Previous Post Next Post