'ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക...'; ടിക്കറ്റ് പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

 


സര്‍വീസുകളിലെ വരുമാന ചോര്‍ച്ച തടയുന്നതിനായി പരിശോധന ശക്തമാകാന്‍ കെഎസ്‌ആര്‍ടിസി. ഇതിനായി ഇന്‍സ്പെക്ടര്‍മാര്‍ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ നിര്‍ദ്ദേശം നല്‍കി.

കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസിലെങ്കിലും പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.


ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍, ടിക്കറ്റ് ഇല്ലാത്ത ലഗ്ഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. തുക ഈടാക്കി ടിക്കറ്റ് നല്‍കാത്ത കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ജീവനക്കാര്‍, സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കേസ്സുകളില്‍ സര്‍ക്കുലര്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കോര്‍പ്പറേഷന് നഷ്ടം വരുത്തിയ തുകയുടെ 10 മടങ്ങ് തുക ഈടാക്കുമെന്നും മെമ്മോറാണ്ടത്തില്‍ അറിയിച്ചു. ഈ ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% നല്‍കുമെന്നും പാരിതോഷകമായി നല്‍കും.

Post a Comment

Previous Post Next Post