വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ 44 കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് പരേഡ് പരിശോധിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫയർഫോഴ്സ് ഓഫീസർ സി.പി. രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ സി. ഷിബു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺകുമാർ, ആലക്കോട് എസ്ഐ പി. വിജേഷ്, വാർഡ് മെമ്പർ സാലി ജോഷി, സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, പിടിഎ പ്രസിഡന്റ് പ്രകാശ് പുത്തേട്ട്, മദർ പിടിഎ പ്രസിഡന്റ് ലിബി ബിനോയ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഫാത്തിമ രേഷ്മ, സിവിൽ പോലീസ് ഓഫീസർ വി. പവൻരാജ്, അധ്യാപക-അനധ്യാപകർ എന്നിവർ പങ്കെടുത്തു. എയ്ഡൻ സിറിയക് റോയ്, എം. റോസ് മരിയ, റിമാ റോയി, ആൽവിൻ ജോൺ റോയ് എന്നിവരാണു പരേഡ് നയിച്ചത്. സുനിൽ ജോസഫ്, ലൈല സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Post a Comment