സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

 


2022 വർഷത്തെ വനിതാരത്ന പുരസ്‌കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കായിക മേഖലയിൽ കെസി ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയതിന് നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശക്തീകരണത്തിൽ ലക്ഷ്മി എൻ മേനോൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും മികച്ച സേവനത്തിന് ഡോ. ആർഎസ് സിന്ധു എന്നിവരെയാണ് തെരഞ്ഞെടുത്തത്. പുരസ്‌കാരങ്ങൾ ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും.

Post a Comment

Previous Post Next Post