ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്

 


ഹൈദരാബാദ്: നടൻ അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ഹൈദരാബാദിൽ പ്രൊജക്ട് കെ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് അപകടമുണ്ടായത്.

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബച്ചന്‍റെ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇതേ തുടർന്ന് അദ്ദേഹം ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സ തേടി.


പരിപൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. പൂർണ വിശ്രമത്തിലാണെന്നും സ്വയം എഴുന്നേറ്റിരിക്കാനും നടക്കാനും കഴിയുന്നുണ്ടെന്നും ബച്ചൻ അറിയിച്ചു.

Post a Comment

Previous Post Next Post