ഉൽപാദന മേഖല പ്രതിസന്ധിയിൽ; സോഡയ്ക്ക് വില കൂടും

 


കോഴിക്കോട്: സോഡയ്ക്ക് വില കൂട്ടാൻ തീരുമാനം. സോഡയുടെ വില എട്ട് രൂപയായി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറ് മുതൽ വില വർധന നിലവിൽ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറൽ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം.


അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വർധിപ്പിച്ചതാണ് വില കൂട്ടാൻ കാരണം. സോഡ ഉൽപാദന മേഖല പ്രതിസന്ധിയിലാണെന്നും മാസ് കേരള പ്രതിനിധികൾ യോ​ഗത്തിൽ പറഞ്ഞു. യോ​ഗത്തിൽ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴിൽ നടത്തിയ ഫോസ്റ്റാക് പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റുകൾ സോഡ ഉൽപാദകർക്ക് ജില്ലാ പ്രസിഡന്റ് പി കെ ശ്രീരഞ്ജന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.


യോ​ഗത്തിന് ജില്ലാ പ്രസിഡന്റ് പി കെ ശ്രീരഞ്ജൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് പ്രസിഡന്‍റ് എം ലോയാറീസ്, എക്സിക്യൂട്ടിവ് അംഗം സന്തോഷ് കുമാർ കളത്തിൽ എന്നിവർ യോ​ഗത്തിൽ സംസാരിച്ചു. ജില്ല സെക്രട്ടറി സി ചന്ദ്രദാസ് സ്വാഗതവും കോഴിക്കോട് താലൂക്ക് സെക്രട്ടറി എം പി പ്രദീപ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post