കണ്ണൂർ: വിവിധ കാരണങ്ങളാൽ നാല് വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്കായി ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി. 2018 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും വാഹനം ഉപയോഗയോഗ്യമല്ലാതാവുകയോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ ആയ വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാനായാണ് സംസ്ഥാന സർക്കാർ ഒരു അവസരം കൂടി നൽകുന്നത്. ഫോൺ: 0490 2490001.

Post a Comment