കണ്ണപുരം: ഗെറ്റ് ടുഗദറിൽ വീണ്ടും പരിചയം പുതുക്കിയ സഹപാഠിക്കൊപ്പം ഭർതൃമതിയായ യുവതി നാടുവിട്ടു. പട്ടുവം സ്വദേശിനിയായ 41 കാരിയാണ് നാടുവിട്ടത്.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കല്യാശേരി മാങ്ങാട്ടെ ഭർതൃഗൃഹത്തിൽ നിന്നും യുവതിയെ കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും തെരച്ചിൽ നടത്തുകയും ബന്ധു ഗൃഹങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് പട്ടുവം സ്വദേശിയായ സഹോദരൻ കണ്ണപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പട്ടുവം സ്വദേശിയായ ശശീന്ദ്രനെയും കാണാതായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബെൽ ടവർ കേന്ദ്രീകരിച്ച് പോലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ മലപ്പുറം ജില്ലയിൽ എത്തിയതായി കണ്ടെത്തി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
ഗെറ്റ് ടുഗദറിൽ വീണ്ടും പരിചയം പുതുക്കിയ സഹപാഠിക്കൊപ്പം ഭർതൃമതിയായ യുവതി നാടുവിട്ടു
Alakode News
0

Post a Comment