തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. എന്നാൽ ഗ്രേസ് മാർക്ക് നൽകുന്നതിൽ ശാസ്ത്രീയമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞാൽ ഉടൻതന്നെ മൂല്യനിർണയം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഗ്രേസ് മാർക്ക് അനുവദിക്കുമെന്ന് മന്ത്രി
Alakode News
0
.jpeg)
Post a Comment