യുഎഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വെട്ടിക്കുറച്ചു



കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസാണ് വെട്ടിച്ചുരുക്കുന്നത്.


നിലവില്‍ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ ഒന്നാക്കിയാണ് കുറച്ചത്.എയര്‍ ഇന്ത്യയ്ക്ക് പകരം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് പ്രശ്നം വരില്ലെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ വിശദീകരണം. ഇതോടെ ആഴ്ചയില്‍ 21 സര്‍വീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്-കൊച്ചി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയത്. ദുബായ്-കോഴിക്കോട്, ഷാര്‍ജ-കോഴിക്കോട്, ദുബായ്-ഗോവ, ദുബായ്-ഇന്‍ഡോര്‍ സെക്ടറുകളില്‍ ഈ മാസം 27 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സര്‍വീസ് നടത്തുക.


കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയര്‍ ഇന്ത്യ ഈ മാസം 10ന് പിന്‍വലിച്ചിരുന്നു. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 170 പേര്‍ക്കുള്ള ചെറിയ വിമാനമാണ് ദുബായ്-കൊച്ചി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. കാലക്രമേണ കേരള സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ചുരുങ്ങിയേക്കുമെന്ന ആശങ്കയുമുണ്ട്.


Post a Comment

Previous Post Next Post