സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. കണ്ണൂരും കാസർഗോഡും പാലക്കാടും താപനില ഇന്നലെ 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിർച്ചുഴിയാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും പകൽ ചൂട് കൂടാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഇരിക്കൂറിലാണ്. 41 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.

Post a Comment