നടുവിലിൽ 110 ലിറ്റർവാഷ് കണ്ടെത്തി നശിപ്പിച്ചു

 




ആലക്കോട്: വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷ് കണ്ടെത്തി.

റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ തോമസ് ടി. കെയും സംഘവും നടുവിൽ ഉത്തൂരിലെ തോട്ടുചാലിൽ നിന്നാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 110 ലിറ്റർ വാഷ് കണ്ടെത്തിയത്. അബ്കാരി കേസെടുത്ത് പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങി. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ, ഗ്രേഡ്പ്രിവന്റീവ് ഓഫീസർ ടി.ആർ. രാജേഷ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ടി. വി. മധു, ഷിബു സി.കെ. എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post