കാസര്‍ഗോഡ്: പോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്.
വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൊഗ്രാല്‍ പുത്തൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
പോത്ത് കച്ചവടം നടത്തുന്നവരാണ് സാദിഖും പിതാവും. ഇതിന്റെ ഭാഗമായി ഒരു ലോഡ് പോത്തുമായി മൊഗ്രാല്‍ പുത്തൂരില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ സാദിഖിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment