തിരുവനന്തപുരം : വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.
രാത്രി 7 നും 11 നും ഇടയില്‍ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ താരിഫ് വര്‍ധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു.
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാസം മൂന്ന് ദിവസം കൊണ്ട് ഉപയോഗം 85 ദശലക്ഷം യൂണിറ്റ് കടന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെക്കോര്‍ഡ്. രാത്രി 7 മുതല്‍ 11 വരെയാണ് സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നത്. ഡാമുകളില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാദനം മാത്രം പര്യാപ്തമല്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വെള്ളമാണ് അണക്കെട്ടുകളിലുള്ളത്.
കഴിഞ്ഞ ദിവസം 4,284 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യം. ഉപയോഗം കൂടിയാല്‍ ഉയര്‍ന്ന വിലയ്ക്ക് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഇങ്ങനെ നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് വിതരണ കമ്ബനികള്‍ക്ക് കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (സിഇസി) അനുമതി നല്‍കി. അതിനാല്‍, പീക്ക് സമയങ്ങളില്‍ വൈദ്യുതി ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍, സര്‍ ചാര്‍ജ് ഉപയോക്താക്കളുടെ ചുമലില്‍ വരും.

Post a Comment