വിവാദ ഗോളിന്റെ പേരിൽ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കുണ്ടാകില്ല. കടുത്ത നടപടികൾ ഉണ്ടാകാതിരിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മേൽ രാഷ്ട്രീയ സമ്മർദ്ദം അടക്കമുണ്ടെന്നാണ് റിപ്പോർട്ട്. പിഴ നൽകി ശിക്ഷ ചുരുക്കാനാണ് നീക്കം. അടുത്ത മാസം ആരംഭിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. നടപടി എന്തായാലും ISL ഫൈനലിന് ശേഷമെ പ്രഖ്യാപിക്കു.

Post a Comment