ബൈക്കും ലോറിയും കൂട്ടിയിടിച്ച് മകൾ മരിച്ചു, പിതാവിന് പരിക്ക്
ശ്രീകണ്ഠാപുരം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് മകൾ മരിച്ചു. പിതാവിന് പരിക്കേറ്റു. ചുഴലി തട്ടേരിയിലെ കുന്നുംപുറത്ത് വീട്ടിൽ ജസീല (21) ആണ് മരിച്ചത്. പിതാവ് ജലീലിന് (46) പരിക്കേറ്റു.
ഇന്ന് രാത്രി ചെങ്ങളായിയിൽ വെച്ചാണ് അപകടം. മരിച്ച ജസീലയുടെ മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ജലീലിനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment