ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

 



ആലക്കോട്: ആലക്കോട് തിമിരിയില്‍ ദമ്പതികളെ വീടിനടുത്തുളള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത് ആലക്കോട് പൊലീസ് അന്വേഷണമാരംഭിച്ചു.

തിമിരി ഓലക്കണ്ണ് സ്വദേശി സന്തോഷ്(48), ഭാര്യ ദീപ(40) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ രണ്ടു പേരെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ വീടിനടുത്തുളള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പൊലീസിന് നല്‍കുന്ന പ്രാഥമിക സൂചന. ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 


Post a Comment

Previous Post Next Post