വനിതാ ദിനത്തിൽ വിവിധ സൈറ്റുകളിൽ നിരവധി ഓഫറുകളാണ് ഒരുക്കിയത്. ഇതിന്റെ മറപിടിച്ച് സൈബർ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് മോഷ്ടാക്കൾ. വനിതാ ദിന ക്വിസ് എന്ന പേരിൽ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും നിരവധി ലിങ്കുകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. ഗുജറാത്ത് പൊലീസിന്റെ ഹെൽപ്‌ലൈൻ നമ്പറിൽ നിരവധി പേരാണ് ഇത്തരത്തിൽ പരാതിയുമായി വന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Post a Comment