കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന 5 പേരും രക്ഷപ്പെട്ടു. പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

Post a Comment