ഐഎസ്എല്ലിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ബെംഗളൂരുവാണ് കൊമ്പൻമാരുടെ എതിരാളികൾ. രാത്രി ഏഴരയ്ക്ക് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകൾക്കും സെമിയിലേക്കുള്ള ദൂരം ഒരു ജയം മാത്രം. കളി ശ്രീകണ്ഠീരവയിലാകുമ്പോൾ മുൻതൂക്കം ബെംഗളൂരുവിന്. തുടർച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു. ബ്ലാസ്റ്റേഴ്‌സിനാകട്ടെ അവസാന അഞ്ച് എവേ മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.

Post a Comment