35 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി



ഇ​രി​ക്കൂ​ർ: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 35 കേ​ന്ദ്ര​ങ്ങ​ളി​ൽ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ൽ പ​ന്ന്യാ​ൽ​ക​വ​ല, ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ സ്‌​ക്വ​യ​ർ, മൈ​ക്കി​ൾ​ഗി​രി ജം​ഗ്ഷ​ൻ, ചെ​ർ​പ്പി​ണി പ​ള്ളി​ക്കു മു​ൻ​വ​ശം, കോ​റ​ങ്ങോ​ട് ജം​ഗ്ഷ​ൻ, കൊ​ക്കാ​യി ക​വ​ല, മാ​പ്പി​നി വ​ലി​യ​ടം മു​ക്ക്, പു​ത്ത​ളം ക​വ​ല തു​ട​ങ്ങി​യ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ലും

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ കൊ​യ്യം മ​ർ​ക്ക​സ് ബ​സ് സ്റ്റോ​പ്പ്‌, മൊ​യ്യാ​ലം​ത​ട്ട് കു​രി​ശി​നു സ​മീ​പം, വ​ള​ക്കൈ മ​ദ്ര​സ ജം​ഗ്ഷ​ൻ, തേ​ർ​ളാ​യി ജം​ഗ്ഷ​ൻ, ന​ട​യി​ൽ​പീ​ടി​ക ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പം, ത​ട്ടേ​രി ടൗ​ൺ, കു​ള​ത്തൂ​ർ വോ​ളി​ബോ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം, ക​ണ്ണാ​ടി​പ്പാ​റ ജം​ഗ്ഷ​ൻ, നെ​ല്ലി​ക്കു​ന്ന് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളി​ലും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ത​ച്ചാ​ൽ ച​ർ​ച്ച് ജം​ഗ്ഷ​ൻ, കാ​ക്ക​ത്തോ​ട് ബ​സ്സ്റ്റോ​പ്പ് ജം​ഗ്ഷ​ൻ, ഇ​രു​ട് ജം​ഗ്ഷ​ൻ, ശാ​ന്തി​ന​ഗ​ർ ടൗ​ൺ, കൊ​ട്ടാ​ടി​ക്ക​വ​ല, പാ​ടാം​ക​വ​ല, ച​ന്ദ​ന​ക്കാം​പാ​റ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ, കു​ഞ്ഞി​പ്പ​റ​മ്പ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ എ​ട്ടു സ്ഥ​ല​ങ്ങ​ളി​ലും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പാ​റ ടൗ​ണി​ലും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ അ​മ്പ​ലം പ​രി​സ​ര​ത്തും ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശ​ത്തും ക​രു​വ​ഞ്ചാ​ൽ വാ​യാ​ട്ടു​പ​റ​മ്പ് ജം​ഗ്ഷ​നി​ലു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ലും ഇ​രി​ക്കൂ​റി​ൽ ഫാ​റൂ​ഖ് ന​ഗ​ർ ഒ​ന്നാം വാ​ർ​ഡി​ലു​ം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​ക്ക​ൽ, പേ​ര​ട്ട ടൗ​ൺ, മു​ണ്ടാ​നൂ​ർ മാ​യം​മു​ക്ക് ജം​ഗ്ഷ​ൻ, വ​യ​ത്തൂ​ർ അ​മ്പ​ലം, മ​ണി​ക്ക​ട​വ് ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പം, ക​രു​മാ​ങ്ക​യം പ​ള്ളി ജം​ഗ്ഷ​ൻ, തു​ട​ങ്ങി​യ അ​ഞ്ചി​ട​ങ്ങ​ളി​ലു മാ​ണ് ലൈ​റ്റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Post a Comment

Previous Post Next Post