ഇരിട്ടി: ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇരിട്ടി ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഒരു മാസത്തിനിടയിൽ പിഴയായി ഈടാക്കിയത് 23 ലക്ഷം രൂപ. ഫെബ്രുവരിയിൽ മാത്രം നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിഴയിനത്തിൽ ലഭിച്ചത്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ചതിന് 313 കേസുകളിലായി 26,500 രൂപയീടാക്കി.
ടാക്സ് അടക്കാത്തതിനും പെർമിറ്റ് പുതുക്കാത്തതിനും സമാന്തര സർവീസ് നടത്തിയതിനും പാർക്കിംഗ് നിയമം ലംഘിച്ചതിനും മറ്റും 1151 കേസുകളിലായി 23,12,250 രൂപയും പിഴ ചുമത്തി. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായതും ഇരിട്ടി മേഖലയിലാണ്. പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജോയിന്റ് ആർടിഒ പി. സാജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. വൈകുണ്ട്ഠൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷിജി, കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
.jpeg)
Post a Comment