നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

 


നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 

മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാല്‍, ഉടുമ്ബന്‍ ചോല, ശാന്തന്‍പാറ, എന്നി പഞ്ചായത്തുകളില്‍ ആണ് നാളെ ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്ബനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡില്‍ ഇറങ്ങി. ഇടുക്കി സിങ്ക്കണ്ടത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങി. ചിന്നക്കനാല്‍ റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. 


അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ പിടികൂടുന്നതിനോട് കോടതി വിയോജിക്കുകയായിരുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്‌, സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അരിക്കൊമ്ബനെ റേഡിയോ കോളര്‍ ധരിപ്പിച്ച്‌ ഉള്‍വനത്തിലേക്ക് മാറ്റികൂടേ എന്ന് കോടതി വീണ്ടും ചോദിച്ചു. അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. 


Post a Comment

Previous Post Next Post