ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കൊച്ചി കോർപ്പറേഷൻ 100 കോടി രൂപ പിഴയൊടുക്കണമെന്നാണ് ഉത്തരവ്. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നുംഉ ത്തരവിൽ പറയുന്നു.
Post a Comment