ബസുകളിൽ ക്ലീനർമാരായി സ്കൂൾ വിദ്യാർഥികൾ; നടപടി കടുപ്പിച്ച് MVD

 


കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. നഗരത്തിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെൻറ് ആർടിഒ അറിയിച്ചു. നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലീനർമാരുടെ കുറവ് പരിഹരിക്കാനാണ് രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത്.

Post a Comment

Previous Post Next Post