ആലക്കോട്: ഇസ്രയേലിൽ
ജോലി വാഗ്ദാനം ചെയ്ത്
ഉദ്യോഗാർത്ഥികളിൽ നിന്ന്
തട്ടിയെടുത്ത ലക്ഷങ്ങൾ
കേസിൽ ജയിലിൽ കഴിയുന്ന
മുഖ്യപ്രതിയുടെ അറസ്റ്റ് ആലക്കോട് പോലീസും രേഖപ്പെടുത്തി. അടൂർ പെരിങ്ങനാട്ട് സ്വദേശി പുത്തൻവീട്ടിൽ
സൈമൺ അലക്സാണ്ടറിന്റെ അറസ്റ്റാണ് കോടതി അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ആലക്കോട് സി.ഐ: എം.പി വിനീഷ്കുമാറിന്റെ നിർദേശ പ്രകാരം എസ്ഐ പ്രദീപ്കുമാർ, എ.എ
ജനാർദനൻ എന്നിവർ അറസ്റ്റ് രേഖപ്പെടുത്തിയത്.ജോലി തട്ടിപ്പിന് ഇരയായി ആര ലക്ഷം നഷ്ടമായ മാമ്പൊയിലിലെ വെളിയത്ത് സോഫിയ ഷിജോയുടെ പരാതിയിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിസ, ജോലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ സൈമൺ അലക്സാണ്ടർ ഇപ്പോൾ ഇരിങ്ങാലക്കുട
സബ്ജയിലിൽ റിമാന്റിൽ കഴിയുകയാണ്.അടൂരിൽ
ട്രാവൽസ് സ്ഥാപനം നടത്തിവരികയായിരുന്നു. കേസിലെ മറ്റ്
പ്രതികളായ ഇരിട്ടി കിളിയന്തറയിലെ മാത്തുക്കുട്ടി, ഷോബി,സനൽകുമാർ, ഡെയ്സി എന്നിവരെയും പോലീസ് തിരഞ്ഞുവരികയാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇസ്രയേലിൽ ജോലി
വാഗ്ദാനം ചെയ്ത് സോഫിയ
യിൽ നിന്ന് തട്ടിപ്പ് സംഘം
വൻതുക തട്ടിയെടുത്തത്.

Post a Comment