സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു; നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി



കോഴിക്കോട്: മഴ പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുന്‍കാലങ്ങളില്‍, മാര്‍ച്ചോടെയായിരുന്നു താപനില വര്‍ദ്ധിച്ചിരുന്നത്.


എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.


കോഴിക്കോട് നഗരത്തില്‍ ബുധനാഴ്ച 34.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. തൃശൂര്‍ പീച്ചിയില്‍ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ളതാണ് തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ പ്രശ്നം രൂക്ഷമാക്കുന്നത്.


ചൂട് രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ 11 നും 3 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചകഴിഞ്ഞ് കുട്ടികള്‍ നേരിട്ട് വെയിലുക്കൊള്ളുന്ന കളികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Post a Comment

Previous Post Next Post