പെ​ട്രോ​ൾ പ​മ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പണിമുടക്ക് പിൻവലിച്ചു

 


ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പെ​ട്രോ​ൾ​പ​മ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ മാ​സം 650 രൂ​പ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​മാ​യ​ത്.


ഇ​എ​സ്ഐ, ഇ​പി​എ​ഫ്, 12 കാ​ഷ്വ​ൽ ലീ​വ്, 12 ഏ​ൺ​ഡ് ലീ​വ്, 12 മെ​ഡി​ക്ക​ൽ ലീ​വ്, 13 ദേ​ശീ​യ ഉ​ത്സ​വ​കാ​ല അ​വ​ധി എ​ന്നി​വ ബാ​ധ​ക​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​തു ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ സ​മ്മ​തി​ച്ചു.


ക​രാ​ർ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ ര​ണ്ടു ജോ​ഡി യൂ​ണി​ഫോം ല​ഭി​ക്കും. ക​രാ​റി​ൽ ക​ണ്ണൂ​ർ ഡി​സ്ട്രി​ക്‌​ട് പെ​ട്രോ​ൾ പ​മ്പ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി എം. ​അ​നി​ൽ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും യൂ​ണി​യ​നു​ക​ൾ​ക്കു​വേ​ണ്ടി എ. ​പ്രേ​മ​രാ​ജ​ൻ, അ​ര​ക്ക​ൻ ബാ​ല​ൻ, വി.​കെ. ബാ​ബു​രാ​ജ്, കെ.​പി. രാ​ജ​ൻ, എം. ​വേ​ണു​ഗോ​പാ​ൽ, പി. ​റെ​ജു​ൽ​ദാ​സ് എ​ന്നി​വ​രും ഒ​പ്പു​വ​ച്ചു. ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​യ​തി​നെ തു​ട​ർ​ന്ന് 27 മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ​ണി​മു​ട​ക്ക് ഉ​പേ​ക്ഷി​ച്ചു.

Post a Comment

Previous Post Next Post