ഓൺലൈൻ തട്ടിപ്പ്; കണ്ണൂരിൽ യുവതിയുടെ ഒന്നേക്കാൽ ലക്ഷം രൂപ നഷ്ട്ടമായി



മൊബെൽ ഫോണിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ചുവെന്ന് സന്ദേശമയച്ച് വീട്ടമ്മയുടെ 1,27,100 രൂപ തട്ടിയെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിലെതബ്ബ് ഹൗസിൽ ആമിന നൗഷാദിൻ്റെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ വ്യാപാര കേന്ദ്രമായ മിഷോ വഴി ഒരു കോടി രൂപ സമ്മാനാർഹയായി എന്ന് തെറ്റിദ്ധരിപ്പിച്ച് സന്ദേശമയക്കുകയും സമ്മാനതുക ലഭിക്കാൻ ബേങ്ക് അക്കൗണ്ട് ഒ ടി പി ആവശ്യപ്പെടുകയുമായിരുന്നു.ഒ.ടി പി അയച്ചുകൊടുത്തതിനെതുടർന്ന് ഇക്കഴിഞ്ഞ ജനുവരി 9ന് വൈകുന്നേരം 4 മണിയോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ബേങ്കിൽ നിന്ന് അറിയിപ്പ് വന്നതോടെയാണ് തട്ടിപ്പ് മനസിലായത്.തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post