സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

 


സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. പവന് 200 രൂപയാണ് വർധിച്ചത്. നിലവിൽ 42,200 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 5275 ആയി. കഴിഞ്ഞ മാസം 26 ന് റെക്കോർഡുകൾ ഭേദിച്ച് വില 42,480ൽ എത്തിയിരുന്നു. അതേസമയം, ഇനിയും സ്വർണ വില വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വില 45,000ൽ വരെ എത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Post a Comment

Previous Post Next Post