ആലക്കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ
ബൈക്കിടിച്ച് അതീവ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന
കാൽനട യാത്രക്കാരൻ മരിച്ചു.
വായാട്ടുപറമ്പിലെ കണ്ണാനിക്കൽ മാത്യു (70)വാണ് മരിച്ചത്.ശനിയാഴ്ച രാത്രി ഏഴ് മണിയോടെ വായാട്ടുപറമ്പ് സെന്റ്
ജോസഫ്സ് പള്ളിക്ക് സമീപം
മലയോര ഹൈവേയിലായിരുന്നു അപകടം. വായാട്ടുപറമ്പ് ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ നടുവിൽ
സ്വദേശി അഷ്റഫ് സഞ്ചരിച്ച
ബൈക്ക് മാത്യുവിനെ ഇടിക്കു
കയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ് മാത്യു കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെയാണ് മരിച്ചത്. ആലക്കോട് എസ്.ഐ.പി.വി ഗംഗാധരൻ ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. വായാട്ടുപറമ്പിലെ പരേതരായ കണ്ണാനിക്കൽ ആന്റണിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ:ജോർജ്, സിസ്റ്റർ നിർമ്മല പഭുദാസി സിസ്റ്റേഴ്സ് അജ്മീർ,രാജസ്ഥാൻ), മേരി പുഞ്ചപ്പേൽ (വായാട്ടുപറമ്പ്),
സിസ്റ്റർ സി (ഹോളി സ്പിരിറ്റ് കോൺവെന്റ്,ബാംഗ്ളൂർ), മോളി ജോസഫ് പള്ളിനീരാക്കൽ വായാട്ടുപറമ്പ്
(കേരളാ കോൺഗ്രസ് (എം)
ജില്ലാ സെക്രട്ടറി, മുൻ ജില്ലാ
പഞ്ചായത്ത് മെമ്പർ, കണ്ണൂർ).
Post a Comment